ഫുട്‌ബോള്‍ കളിക്കുന്നതിനിടെ വിദ്യാര്‍ഥി മൈതാനത്ത് കുഴഞ്ഞുവീണു മരിച്ചു







പൊന്നാനി : ചങ്ങരംകുളത്ത് ഫുട്‌ബോള്‍ കളിക്കുന്നതിനിടെ വിദ്യാര്‍ഥി മൈതാനത്ത് കുഴഞ്ഞുവീണു മരിച്ചു. ചങ്ങരംകുളം ചിയ്യാനൂര്‍ ചോലയില്‍ കബീറിന്റെ മകന്‍ നിസാമുദ്ദീന്‍ (18) ആണ് മരിച്ചത്. 

ചൊവ്വാഴ്ച രാവിലെ കോഴിക്കര ഫുട്‌ബോള്‍ മൈതാനത്ത് കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെയാണു സംഭവം. നാട്ടുകാര്‍ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

കോഴിക്കോട് കൊളത്തറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്.

أحدث أقدم