തൃക്കാക്കര നഗരസഭാ ചെയർപേഴ്‌സണ് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി നിർദേശം



കൊച്ചി : തൃക്കാക്കര നഗരസഭ ചെയർപേഴ്‌സണ് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി നിർദേശിച്ചു. പ്രതിപക്ഷാംഗങ്ങളിൽ നിന്ന് പോലീസ് സംരക്ഷണം തേടി സമർപ്പിച്ച ഹർജിയിൽ വിശദമായ മറുപടി നൽകാൻ സംസ്ഥാന സർക്കാരിനോടും കോടതി നിർദേശിച്ചിട്ടുണ്ട്. അതേസമയം നഗരസഭാധ്യക്ഷയുടെ ജീവന് ഭീഷണിയുള്ള സാഹചര്യമില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. 

നഗരസഭാധ്യക്ഷ അജിതാ തങ്കപ്പന്റെ ഹർജി ഈ മാസം 17ന് വീണ്ടും പരിഗണിക്കും. പണക്കിഴി വിവാദത്തെ തുടർന്നാണ് പ്രതിപക്ഷാംഗങ്ങൾ അജിത തങ്കപ്പനെ ഉപരോധിക്കാൻ ആരംഭിച്ചത്. പണക്കിഴി ആരോപണത്തിൽ വിജിലൻസ് സംഘത്തിന്റെ നിർദേശ പ്രകാരം നഗരസഭാ സെക്രട്ടറി ചെയർപേഴ്‌സന്റെ മുറി പൂട്ടിയിട്ടിരുന്നു. എന്നാൽ അജിത തങ്കപ്പൻ പൂട്ട് പൊളിച്ച് അകത്തുകയറി. ഇതിനിടെ നഗരസഭയിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ സംഘർഷമുണ്ടാകുകയും ചെയ്തു.

Previous Post Next Post