പത്തനംതിട്ട: കല്ലറക്കടവിൽ അച്ചൻകോവിലാറ്റിൽ . മാർത്തോമ ഹയർസെക്കൻണ്ടറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളായ അജ്‌സല്‍ അജി, നബീല്‍ നിസാം എന്നിവരെയാണ് കാണാതായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.50 ഓടെയാണ് കുട്ടികൾ ഒഴുക്കിൽപ്പെട്ടത്.
ഓണപ്പരീക്ഷ കഴിഞ്ഞെത്തിയ വിദ്യാർഥികളാണ് ആറ്റിലിറങ്ങിയത്. എട്ട് പേര്‍ സംഘത്തിലുണ്ടായിരുന്നു. ആദ്യം ഒരു വിദ്യാര്‍ഥി ഒഴുക്കില്‍പ്പെടുകയായിരുന്നു. സുഹൃത്തിനെ രക്ഷിക്കുന്നതിനായി ആറ്റിലേക്ക് രണ്ടാമത്തെ കുട്ടിയും ഇറങ്ങുകയായിരുന്നു എന്നാണ് വിവരം.