വാഹനമുടമകളറിയാൻ: റോഡിലെ പിഴവിന്‌ നോട്ടീസ് വരില്ല.. കൂടുതൽ അറിയാം




റോഡിലെ നിയമലംഘനങ്ങൾക്ക് പിഴ ചുമത്തിയ കാര്യം ഇപ്പോൾ നോട്ടീസ് വഴി വാഹനമുടമയെ അറിയിക്കുന്നില്ല. നിയമലംഘനങ്ങൾ പിടികൂടുന്നത് ഏറെക്കുറെ ഡിജിറ്റൽ ആക്കിയതോടെയാണ് മോട്ടോർവാഹനവകുപ്പ് നോട്ടീസ് അയയ്ക്കാതായത്.

വാഹനമുടമയുടെ ഫോണിലേക്ക് പിഴചുമത്തിയത്‌ സംബന്ധിച്ച സന്ദേശം ലഭിക്കും. എന്നാൽ വാഹനരേഖയ്ക്കൊപ്പം നൽകിയ ഫോൺനമ്പറല്ല ഇതെങ്കിൽ പിഴ ചുമത്തിയ വിവരം ഉടമ അറിയില്ല. പിന്നീട്‌ വാഹനം വിൽക്കാനോ മോട്ടോർവാഹനവകുപ്പിന്റെ സേവനങ്ങൾക്കോ രേഖകൾ പരിശോധിക്കുമ്പോഴാകും വിവരം അറിയുക. 
പ്രധാനപാതകളിൽ അമിതവേഗത്തിൽ വാഹനമോടിക്കുന്നവരെ ക്യാമറകൾ പിടികൂടുന്നുണ്ട്. ഇതിന്റെ പിഴ ചുമത്തിയ കാര്യം കാക്കനാട്ടെയും കോഴിക്കോട്ടെയും കൺട്രോൾറൂമുകളിൽനിന്ന് ഉടമകൾക്ക് അയയ്ക്കുന്നുണ്ടെന്നാണ് മോട്ടോർവാഹനവകുപ്പ് പറയുന്നുണ്ട്. എന്നാൽ നോട്ടീസ് പലർക്കും കിട്ടുന്നില്ല. എസ്.എം.എസും ലഭിക്കുന്നില്ല. എന്നാൽ, ഉടമയുടെ മേൽവിലാസത്തിലോ ഫോൺനമ്പറിലോ മാറ്റമുണ്ടാകുന്ന കേസുകളിൽ മാത്രമാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് കൺട്രോൾറൂം നൽകുന്ന വിശദീകരണം.

പിഴവിവരം അപ്പപ്പോൾ പരിവാഹൻ വെബ്സൈറ്റിലി(parivahan.gov.in)ടുന്നുണ്ടെന്നും അധികൃതർ പറയുന്നു. വെബ്സൈറ്റിൽ കയറി ഓൺലൈൻ സർവീസസ് എന്ന മെനുവിലെi ‘വെഹിക്കിൾ സ്റ്റാറ്റസ്’ നോക്കിയാൽ വിവരങ്ങളറിയാം. വാഹനം വാങ്ങുമ്പോൾ നൽകിയ രേഖകളിലെ മൊബൈൽഫോൺ നമ്പർ മാറുന്നുണ്ടെങ്കിൽ അത് യഥാസമയം പുതുക്കണം. അതിനും വെബ്സൈറ്റിൽ സൗകര്യമുണ്ട്.‌നാലുവരിപ്പാത- 70ദേശീയപാത- 60സംസ്ഥാനപാത, മറ്റു റോഡുകൾ- 50(അപകടമേഖലകളിൽ പലയിടത്തും ഇത്ര വേഗമെടുക്കാൻ പറ്റില്ല. ഉദാ: കൊടുങ്ങല്ലൂർ ബൈപ്പാസ്. ഇത് ദേശീയപാതയാണെങ്കിലും ഇവിടെ 30 കിലോമീറ്റർ ആണ് ബോർഡിൽ പ്രദർശിപ്പിച്ച പരമാവധി വേഗം. ക്യാമറയിൽ 72 ആണ്. അതിൽകൂടിയാൽ പിടിവീഴും) പിഴകൾ ഇങ്ങനെഅമിതവേഗം: 1,500ഹെവി വാഹനങ്ങൾ : 3,000മദ്യപിച്ചു വാഹനം ഓടിച്ചാൽ:കോടതിവഴി നിയമ നടപടിസീറ്റ് ബെൽറ്റ്, ഹെൽമെറ്റ് ധരിക്കാതിരിക്കൽ : 500ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ : 2,000-5,000ലൈസൻസ് ഇല്ലെങ്കിൽ : ഡ്രൈവർക്കും ഉടമയ്ക്കും 5,000മത്സരപ്പാച്ചിൽ : 5,000-10,000ഇൻഷുറൻസില്ലാത്തതിന് : 2,000-4,000വാഹനപെർമിറ്റ് ഇല്ലെങ്കിൽ : 3,000-10,000വാഹനം രൂപമാറ്റം വരുത്തിയാൽ: ഓരോ രൂപമാറ്റത്തിനും 5,000


Previous Post Next Post