പീച്ചി മണ്ടൻ ചിറയിൽ ഉള്ള പാലാട്ടി കുന്നത്താൻ വീട്ടിൽ ജോർജിനെ (50) ആണ് വീട്ടിൽ 105 കുപ്പികളിൽ വിവിധ ബ്രാൻറുകളിലായുള്ള 57 ലിറ്റർ മദ്യം വിൽപ്പന നടത്തിയതിന് പിടികൂടിയത്.
മാടക്കത്തറ കട്ടിലംപുവ്വം പറമ്പക്കാട്ട് ബേബി (65) എന്നയാളെെ 16 കുപ്പികളിലായി വിൽപ്പനക്ക് ശേഷം ഉണ്ടായിരുന്ന 8 ലിറ്റർ മദ്യവുമായി വീട്ടിൽ നിന്നുമാണ് അറസ്റ്റ് ചെെയ്തത്.
തൃശൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ടി ആർ ഹരിനന്ദനന് ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സി യു ഹരിഷിന്റെ നേതൃത്വത്തിലുള്ള പാർട്ടിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.