കോഴിക്കോട് മിഠായിത്തെരുവിൽ ഇടയ്ക്കിടെ തീപിടിത്തമുണ്ടാവുന്നത് അന്വേഷിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഫയർഫോഴ്സിനോട് മന്ത്രി റിപ്പോർട്ട് തേടി. അപകടം ഉണ്ടായിടത്ത് അശാസ്ത്രീയമായ സാധനങ്ങൾ സൂക്ഷിച്ചിരുന്നോ എന്നും അന്വേഷിക്കും. മിഠായിത്തെരുവിലെ ഇത്തരം അപകടങ്ങൾക്ക് ശ്വാശ്വത പരിഹാരമാണ് വേണ്ടതെന്നും മന്ത്രി ചൂണ്ടിക്കാണ്ടി. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് മിഠായിത്തെരുവിൽ തീപിടിത്തമുണ്ടായത്. പാളയം മൊയ്തീന്‍ പള്ളിക്ക് സമീപം ബേബി ബസാറിലെ ചെരുപ്പ് കടയ്ക്കാണ് തീപിടിച്ചത്. അപകടസമയത്ത് കടയിലുണ്ടായിരുന്ന രണ്ടുപേരെ രക്ഷപ്പെടുത്തി. ഫയർഫോഴ്സിന്റെ എട്ട് യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്. ഫയർഫോഴ്സിന്റെയും സമീപത്തുണ്ടായിരുന്നവരുടെയും പെട്ടന്നുള്ള ഇടപെടലിലൂടെയാണ് തീ നിയന്ത്രണവിധേയമായത്.
മിഠായിത്തെരുവിൽ ഇടയ്ക്കിടെയുള്ള തീപിടിത്തം; അന്വേഷിക്കുമെന്ന് മന്ത്രി റിയാസ്
ജോവാൻ മധുമല
0
Tags
Top Stories