തന്റെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്ത് ഗൂഢലക്ഷ്യത്തോടെ വിവാദങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നു”പാലാ ബിഷപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി വി എൻ വാസവൻ



കോട്ടയം: പാലാ ബിഷപ് പണ്ഡിതനാണെന്നും പ്രശ്‌നം സൃഷ്ടിക്കുന്നത് തീവ്രവാദികളാണെന്നുമുള്ള പരാമർശം വിവാദമായിരിക്കെ വിശദീകരണവുമായി മന്ത്രി വി എൻ വാസവന്‍.
മാർ ജോസഫ് കല്ലറങ്ങാട്ടുമായുള്ള കൂടിക്കാഴ്ച സൗഹൃദ സന്ദർശനം മാത്രമായിരുന്നു. ബിഷപ് നടത്തിയ പരാമർശവുമായി ഇതിന് ബന്ധമൊന്നുമില്ല. എന്നാൽ, ചിലർ ഗൂഢലക്ഷ്യത്തോടെ വിവാദങ്ങളുണ്ടാക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
പുസ്തകങ്ങളും വായനയുമായിരുന്നു ഞങ്ങളുടെ ചർച്ചവിഷയം. നിരവധി പുസ്തകങ്ങളെക്കുറിച്ച് സംസാരിച്ചു. ഖുർആനും രാമായണവുമെല്ലാം അദ്ദേഹം വായിക്കാറുണ്ടെന്ന് പറഞ്ഞു. ഇതെക്കുറിച്ചാണ് ഞാൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.
أحدث أقدم