കിറ്റ് മുടങ്ങില്ല ... സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും സൗജന്യ ഭക്ഷ്യക്കിറ്റിന് മുടക്കമില്ലെന്ന് മന്ത്രി ജി ആർ അനിൽ



സാമ്പത്തിക പ്രയാസങ്ങൾ നേരിടുന്നുണ്ടെങ്കിലും സൗജന്യ ഭക്ഷ്യകിറ്റ് വിതരണം നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ജി ആർ അനിൽ.
ഇപ്പോൾ കിറ്റ് വിതരണം ചെയ്യുന്നതിൽ ചെറിയ ബുദ്ധിമുട്ട് ഉണ്ടെന്നത് യാഥാർത്ഥ്യമാണ്. മുൻഗണന വിഭാഗങ്ങൾക്ക് മാത്രം നൽകിയാൽ പോരെ എന്ന ചോദ്യം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. എന്നാൽ സർക്കാർ എല്ലാ വിഭാഗങ്ങളേയും ഒരേപോലെയാണ് കാണുന്നതെന്നും ജി ആർ അനിൽ പറഞ്ഞു.
ഇക്കാര്യത്തിൽ ചർച്ചചെയ്ത് തീരുമാനമെടുക്കുമെന്നും മന്ത്രി പ്രതികരിച്ചു.
أحدث أقدم