പാമ്പാടി: സൗത്തു പാമ്പാടി കുറ്റിക്കലിൽ വീണ്ടും കുറുക്കന്റെ ആക്രമണം.
ഇന്ന് ഉച്ചയ്ക്ക് ഉണ്ടായ ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്കേറ്റിരുന്നു. ഇവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കല്ലേപ്പുറം ഭാഗത്തായിരുന്നു സംഭവം. മാലത്ത് ബിൻ സിമോൾ, വടക്കേൽ തോമസ് ഫിലിപ്പ് എന്നിവർക്കാണ് പരിക്കേറ്റത്.
രാത്രി എട്ടു മണിയോടെയാണ് കുറുക്കന്റെ രണ്ടാമത്തെ ആക്രമണം വത്തിക്കാൻ കവലയ്ക്കടുത്ത് ഉണ്ടായത്. ഇതിൽ പരിക്കേറ്റ കോലമ്മാക്കൽ സിബിയെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാത്രിയും കുറുക്കന്റെ ആക്രമണം ഉണ്ടായതോടെ ഈ പ്രദേശത്തെ ജനങ്ങൾ ഭയപ്പാടിലാണ്.