സ്‌കൂട്ടര്‍ മിനിലോറിയ്ക്കു പിന്നിലിടിച്ചു യുവതി മരിച്ചു






പന്തളം :  കുരമ്പാലയിൽ സ്‌കൂട്ടര്‍ മിനിലോറിയ്ക്കു പിന്നിലിടിച്ചു യുവതി മരിച്ചു. പൂഴിക്കാട് വടക്കേ കൊല്ലംപറമ്ബില്‍ ബിനു ബാലകൃഷ്ണന്റെ ഭാര്യ ദിവ്യ (ദുഷാന്തി-26) ആണു മരിച്ചത്.ഭര്‍തൃമാതാവ് രാധാകുമാരി(58)യെ സാരമായ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ഇന്ന് വൈകിട്ട് അഞ്ചേകാലോടെ എംസി റോഡില്‍ കുരമ്പാല ഹനുമത് ദേവീക്ഷേത്രത്തിനു സമീപമാണ് അപകടമുണ്ടായത്. 

കുരമ്പാല ഭാഗത്തേക്കു പോകുകയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ഓടയുടെ മൂടിയ്ക്കുള്ള സ്ലാബുമായി വന്ന മിനിലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തു വച്ചുതന്നെ ദിവ്യ മരിച്ചു. ശ്രീലങ്കന്‍ സ്വദേശിനിയാണു ദിവ്യ. നാലു വര്‍ഷം മുമ്പാണ് ബിനു വിവാഹം കഴിച്ചത്. മകന്‍ ദേവദത്തന്‍ (രണ്ടര വയസ്സ്)..


Previous Post Next Post