ബ്രസീലിൽ നിന്നും ഘാനയിലേക്ക് പഞ്ചസാര വ്യാപാരം നടത്തുന്നതിനുള്ള കരാർ നല്കാമെന്ന് പറഞ്ഞ് ഒരു കോടി രൂപ തട്ടിയെടുത്ത കേസിൽ ഗുജറാത്ത് സ്വദേശികളായ ദമ്പതികളെ മരട് പോലീസ് അറസ്റ്റ് ചെയ്തു.
സൂറത്ത് ചന്ദ്രപ്പുര സ്വദേശി മൃണാൾ ദിവേദ്യ, ഭാര്യ കാജൽ മൃണാൾ ദിവേദ്യ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറ സ്വദേശിയായ ബിസിനസ്സുകാരൻ്റെ പരാതിയിലാണ് അറസ്റ്റ്.
എക്സ്പോർട്ട് ഇംപോർട്ട് ബിസിനസ്സ് നടത്തുന്ന ഇദ്ദേഹത്തിന് ബ്രസീലിൽ നിന്നും ഘാനയിലേക്ക് ഐക്യുമസ് 45 പഞ്ചസാര വ്യാപാരം നടത്തുന്നതിനുള കരാർ ഏർപ്പാടാക്കാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്.
സൂറത്തിലുള്ള കാജൽ അഗ്രോ ഫുഡ്സ് എന്ന സ്ഥാപനത്തിൻ്റെ പേരിലായിരുന്നു തട്ടിപ്പ്. പണം അയച്ചു കൊടുത്ത തൃപ്പൂണിത്തുറ സ്വദേശി തട്ടിപ്പ് മനസ്സിലാക്കിയതോടെ പോലീസിൽ പരാതിപ്പെടുകയായിരുന്നു.