മലപ്പുറത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി, ദുരൂഹതയുണ്ടെന്ന് പൊലീസ്






മലപ്പുറം : ഗള്‍ഫില്‍നിന്ന്​ എ​ത്തി​യ യു​വാ​വി​നെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ്. കാ​ളി​കാ​വ് ചോ​ക്കാ​ട് പു​ല​ത്ത് വീ​ട്ടി​ല്‍ റാ​ഷി​ദി​നെ​യാ​ണ് (27) ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.മ​ഞ്ചേ​രി- കോ​ഴി​ക്കോ​ട് റോ​ഡി​ല്‍ പ​ട്ട​ര്‍​കു​ള​ത്ത് ബു​ധ​നാ​ഴ്ച വൈകിട്ട് ആറുമണിയോടെയാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. ഈ സംഭവത്തിന് സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്ന് പരിശോധിച്ചുവരികയാണെന്ന്​ പൊ​ലീ​സ്​ അ​​റി​യി​ച്ചു.

രണ്ടു ദിവസം മുൻപാണ് റാഷിദ് കരിപ്പൂരില്‍ എത്തിയത്. തുടര്‍ന്ന് രണ്ടു ദിവസം കോഴിക്കോട് മുറിയെടുത്ത് താമസിച്ചുവരികയായിരുന്നു. ബുധനാഴ്ച കാളികാവിലെ വീട്ടിലേക്ക് പോകാന്‍ വാഹനവുമായി മഞ്ചേരിയിലെത്താന്‍ റാഷിദ് നിര്‍ദേശിച്ചു. താന്‍ മഞ്ചേരിയില്‍ എത്താമെന്നും അറിയിച്ചു. അതനുസരിച്ച്‌ റാഷിദിന്‍റെ ഭാര്യപിതാവും സുഹൃത്തുക്കളും മഞ്ചേരിയില്‍ കാത്തുനിന്നു. എന്നാല്‍ മ​ഞ്ചേ​രി​യി​ല്‍​നി​ന്ന് ര​ണ്ട് കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ പ​ട്ട​ര്‍​കു​ള​ത്ത് താന്‍ സഞ്ചരിച്ചിരുന്ന വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പെ​ട്ട വി​വ​രം റാ​ഷി​ദ് ബന്ധുക്കളെ അറിയിച്ചു. തുടര്‍ന്ന് ബ​ന്ധു​ക്ക​ളെ​ത്തി റാ​ഷി​ദ് സ​ഞ്ച​രി​ച്ച കാ​റി​ലെ സാ​ധ​ന​ങ്ങ​ള്‍ മാറ്റി.

അതിനുശേഷം റാഷിദ് സഞ്ചരിച്ചിരുന്ന വാഹനത്തില്‍ ഇടിച്ച കാറില്‍ എത്തിയവരുമായി ബന്ധുക്കളും സുഹൃത്തുക്കളും വാക്കുതര്‍ക്കം ഉണ്ടായി. അതിനിടെയാണ് അപകടമുണ്ടാക്കിയ കാറിലെത്തിയവര്‍ റാഷിദിനെ അവരുടെ കാറിലേക്ക് കയറ്റി അതിവേഗം ഓടിച്ചുപോകുകയായിരുന്നു. ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​ന്​ മു​മ്ബ് സാ​ധ​ന​ങ്ങ​ള്‍ ബ​ന്ധു​ക്ക​ളു​ടെ വാ​ഹ​ന​ത്തി​ലേ​ക്ക് ക​യ​റ്റി​യ​തി​ലും അ​പ​ക​ട​സ്ഥ​ല​ത്തേ​ക്ക് ബ​ന്ധു​ക്ക​ളെ​ത്താ​ന്‍ കാ​ത്തു നിന്നതിലും ദു​രൂ​ഹ​ത​യു​ള്ള​താ​യി പൊ​ലീ​സ്​ സം​ശ​യി​ക്കു​ന്നു.

റാഷിദിനെ തട്ടിക്കൊണ്ടുപോയത് വ​ള്ളു​വ​മ്ബ്രം സ്വ​ദേ​ശി​യു​ടെ കാ​റി​ലാ​ണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യാനായി റാഷിദിന്‍റെ ഭാ​ര്യ​പി​താ​വിനെയും സു​ഹൃ​ത്തു​ക്ക​ളെയും പൊലീസ് ക​സ്​​റ്റ​ഡില്‍ എടുത്തിട്ടുണ്ട്. മ​ല​പ്പു​റം ഡി​വൈ.​എ​സ്.​പി പ്ര​ദീ​പ്, സി.​ഐ സി. ​അ​ല​വി എ​ന്നി​വ​രാ​ണ് കേസ്​ അ​ന്വേ​ഷി​ക്കു​ന്ന​ത്.

Previous Post Next Post