കോട്ടയം റെയിൽവേ സ്റ്റേഷനു സമീപത്ത് വൻ കഞ്ചാവ് വേട്ട , മൂന്നു യുവാക്കൾ പിടിയിൽ









കോട്ടയം  : റെയിൽവേ സ്റ്റേഷനു സമീപത്ത് നിന്നും വൻ കഞ്ചാവ് വേട്ട.
ഒൻപത് കിലോയോളം കഞ്ചാവുമായി മൂന്ന് യുവാക്കളെ കോട്ടയം ഈസ്റ്റ് പോലീസ് പിടികൂടി. ആന്ധ്രായിൽ നിന്നും എത്തിച്ചതാണെന്നാണ് പ്രാഥമിക വിവരം.

കഞ്ചാവ് സംഘം എത്തുന്നതായുള്ള ജില്ലാ പോലീസ് മേധാവിക്ക് രഹസ്യ സന്ദേശം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ലഹരി വിരുദ്ധ സ്ക്വാഡും, കോട്ടയം ഈസ്റ്റ് പോലീസും ചേർന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.

കോട്ടയം കാരാപ്പുഴ സ്വദേശി ബാദുഷ ഷാഹുൽ (24), തിരുവാർപ്പ് സ്വദേശി ജെറിൻ പി.ആർ (22)
പത്തനംതിട്ട ചാലാപ്പള്ളി സ്വദേശി അഭിഷേക് മനോജ് (22) എന്നിവരെയാണ് പിടികൂടിയത്.
ട്രാവൽ ബാഗിലാക്കിയാണ്
കഞ്ചാവ് കൊണ്ടുവന്നത്. 
Previous Post Next Post