പച്ചവാഴക്കുലയിൽ മഞ്ഞ പെയിന്റടിച്ച് വിറ്റു കാശാക്കി രണ്ട് പേർ പിടിയിൽ


ഇടുക്കി : പച്ചവാഴക്കുലയിൽ മഞ്ഞ പെയിന്റടിച്ച് പഴുത്തെന്ന് കബിളിപ്പിച്ച് വിറ്റു കാശാക്കിയ രണ്ടുപേർ പിടിയിലായി. കൊച്ചറ സ്വദേശികളായ ഏബ്രഹാം വർഗീസ്, നമ്മനശേരി റജി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കന്യാകുമാരി സ്വദേശിയായ പോൾസൺ സോളമന്റെ പറമ്പിൽ നിന്നുമാണ് പ്രതികൾ വാഴക്കുലകൾ മോഷ്ടിച്ചിരുന്നത്. 98000 രൂപയുടെ വാഴക്കുലകൾ പ്രതികൾ ഇതിനോടകം മോഷ്ടിക്കുകയും വിൽക്കുകയും ചെയ്തു. കമ്പംമേടുള്ള വാഴത്തോപ്പിൽ നിന്നുമാണ് ഇത്തരത്തിൽ മോഷണം നടന്നുകൊണ്ടിരുന്നത്.
പോൾസൺ തന്റെ ഏഴു ഏക്കർ സ്ഥലത്താണ് വാഴകൃഷി തുടങ്ങിയത്. ആരംഭത്തിൽ ഒന്നോ രണ്ടോ കുലകൾ മാത്രമാണ് മോഷണം പോയിരുന്നത്. മോഷണം വർധിക്കുന്നു എന്ന് മനസിലാക്കിയ പോൾസൺ വാഴത്തോപ്പിൽ സൂപ്പർവൈസറെ വരെ നിയമിച്ചു. എങ്കിലും മോഷണം തുടരുകയാണുണ്ടായത്. മോഷിടിച്ച കുലക്കിളിൽ ചിലതു മഞ്ഞ പെയിന്റടിച്ച് വിൽക്കുകയും ചെയ്തിരുന്നു.
Previous Post Next Post