സ്പീഡ് നിയന്ത്രണ ബ്രേക്കിൽ കയറി ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു






കോട്ടയം :  എം.സി റോഡിൽ കുറവിലങ്ങാടിന് സമീപം വാഹനാപകടം, യുവാവിന് ദാരുണാന്ത്യം.

വെമ്പള്ളി പഞ്ചായത്തിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന സ്പീഡ് നിയന്ത്രണ ബ്രേക്കിൽ നിയന്ത്രണം വിട്ടു മറിഞ്ഞാണ് അപകടം.   കോഴ കടമ്പൻചിറയിൽ റോസ്പെൻ (26) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം.

എംസി റോഡിലൂടെ എത്തിയ മറ്റ് വാഹന യാത്രക്കാരൻ ഹൈവേ പോലീസ് സഹായത്തോടെ അപകടത്തിൽ പെട്ട യുവാവിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു.

പ്രദേശം, സ്ഥിരം അപകട മേഖലയായതോടെ സ്പീഡ് ബ്രേക്കർ മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാർ അധികാര കേന്ദ്രങ്ങളിൽ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല എന്ന ആരോപണവും ശക്തമായിട്ടുണ്ട്.

أحدث أقدم