കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു; പിന്നാലെ വിഷം കഴിച്ച് ആത്മഹത്യാ ശ്രമം





കോട്ടയം : കുടുംബ വഴക്കിനെത്തുടർന്ന് കടുത്തുരുത്തിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. ഭാര്യയെ കൊന്നതിന് ശേഷം ഭർത്താവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. 

ആയാംകുടി ഇല്ലിപ്പടിക്കൽ രത്നമ്മ ആണ് കൊല്ലപ്പെട്ടത്. രത്നമ്മയും ഭർത്താവ് ചന്ദ്രനും നിരന്തരം വഴക്കായിരുന്നു എന്നാണ് അയൽവാസികൾ പറയുന്നത്. അയൽവാസികളുടെ ഇടപെടൽ മൂലമാണ് പലപ്പോഴും തർക്കം അവസാനിച്ചിരുന്നത്. രത്നമ്മയെ ഭർത്താവ് നിരന്തരം ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തിരുന്നു.

വ്യാഴാഴ്ച വൈകുന്നേരം മൂന്നു മണിയോടെ ഉണ്ടായ വഴക്കാണ് 57കാരിയായ രത്നമ്മയുടെ ജീവനെടുത്തത്. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വിഷം കഴിച്ച നിലയിൽ ചന്ദ്രനെ കണ്ടെത്തിയത്. ചന്ദ്രൻ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

Previous Post Next Post