സഭയുടെ തലവൻ എന്ന നിലയിൽ മാർ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസ്താവന ആ നിലയിൽ കാണണം.
പറഞ്ഞതിൻ്റെ അന്തസത്ത ഉൾക്കൊണ്ട് സമൂഹത്തിന് മാതൃകയാക്കാൻ കഴിയുന്ന തിരുത്തലുകൾ ഉണ്ടാകണം.
സത്യസന്ധമായ നിലപാടുകൾക്കു വേണ്ടി സഭാപിതാക്കന്മാർ നടത്തുന്ന പ്രസംഗത്തെ അതിൻറെതായ നിലയിൽ പരിഗണിച്ച് നിലപാടെടുക്കാൻ കഴിയണം. അല്ലാത്ത പക്ഷം മുഖ്യമന്ത്രി ആയാലും പ്രതിപക്ഷനേതാവ് ആയാലും വിയോജിപ്പ് പറയേണ്ട സാഹചര്യം സമൂഹത്തിലും രാഷ്ട്രീയ രംഗത്തും ഉണ്ടെന്നും മോൻസ് ജോസഫ് പറഞ്ഞു.