പാലക്കാട്: മണ്ണാർക്കാട് നെല്ലിപ്പുഴയിൽ ഹോട്ടലിന് തീപിടിച്ച് രണ്ട് മരണം. ഹിൽവ്യൂ ഹോട്ടലിനാണ് തീപിടിച്ചത്. കോടയ്ക്കൽ സ്വദേശികളായ ഒരു സ്ത്രീയും ഒരു പുരുഷനുമാണ് മരിച്ചത്.
താഴത്തെ നിലയിലുള്ള ഹോട്ടലിൽ നിന്ന് നാല് നില കെട്ടിടത്തിലേക്ക് തീപടരുകയായിരുന്നു. പുലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. അഗ്നിശമനസേനയെത്തി തീയണച്ചു