സഹോദരങ്ങള്‍ക്കൊപ്പം സൈക്കിള്‍ സവാരിക്കിറങ്ങിയ ഷഹാസ്, മുണ്ടോട് കല്ലക്കട്ടയിലെ വെള്ളക്കെട്ടില്‍ വീണാണ് മരിച്ചത്. ഇന്ന് (ബുധന്‍) രാവിലെ പതിനൊന്നര മണിയോടെയാണ് അപകടമുണ്ടായത്. കുട്ടികള്‍ പതിവായി സൈക്കിള്‍ സവാരിക്കിറങ്ങുന്ന വഴിയില്‍ കഴിഞ്ഞ ദിവസത്തെ മഴയില്‍ ശക്തമായ വെള്ളക്കെട്ടുണ്ടായിരുന്നു.
അത്‌കൊണ്ട് തന്നെ പതിവായി കുട്ടികള്‍ കളിക്കാനിറങ്ങുന്ന സ്ഥലമാണെമെങ്കിലും വെള്ളക്കെട്ട് ഏതെന്നറിയാതെ വീഴുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പരിസരവാസികള്‍ ഉടനെ കാസര്‍കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.