അടുപ്പിച്ച് മൂന്നുദിവസം അവധി; യുഎഇയിൽ സ്വകാര്യമേഖലയിലെ നബിദിന അവധി പ്രഖ്യാപിച്ചു


 ദുബായ്: യുഎഇയിൽ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 5ന് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പൊതു അവധി പ്രഖ്യാപിച്ചു. ഇതോടെ മൂന്നുദിവസം അടുപ്പിച്ച് അവധി ലഭിക്കാനുള്ള സാഹചര്യം ഒരുങ്ങും. സർക്കാർ ജീവനക്കാർക്കും സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ഒരുപോലെ ഈ ദിവസങ്ങളിൽ അവധിയായിരിക്കും. നേരത്തെ, സർക്കാർ ജീവനക്കാർക്ക് സെപ്റ്റംബർ 5 പൊതു അവധിയായി പ്രത്യേകമായി പ്രഖ്യാപിച്ചിരുന്നു. റബി അൽ അവ്വൽ മാസപ്പിറവി കാണാത്തതിനെ തുടർന്നാണ് ഈ അവധി പ്രഖ്യാപിച്ചത്. സഫർ മാസം 30 ദിവസമായി കണക്കാക്കുകയായിരുന്നു. അതിനാൽ ഹിജ്‌റ കലണ്ടറിലെ മൂന്നാം മാസം ഓഗസ്റ്റ് 25ന് ആരംഭിച്ചു.ഈ അവധി പ്രഖ്യാപനത്തിലൂടെ യുഎഇയിലെ ജീവനക്കാർക്ക് മൂന്ന് ദിവസത്തെ നീണ്ട വാരാന്ത്യം ലഭിക്കും. മാനവ വിഭവശേഷി മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്സസ് പൊതുമേഖലയിലെ അവധി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ അറിയിപ്പ് വന്നത്. ഹിജ്‌റ കലണ്ടറിലെ റബി അൽ അവ്വൽ മാസത്തിന്റെ ആരംഭം കണ്ടതിനെ തുടർന്നാണ് അവധി സ്ഥിരീകരിച്ചത്


അതെസമയം സൗദിയിൽ ഇത്തവണ ഒരു ദിവസം മുമ്പ് പ്രവാചകന്റെ ജന്മദിനം ആഘോഷിക്കും. യുഎഇയെക്കാൾ ഒരു ദിവസം മുൻപാണ് സൗദി മാസപ്പിറവി കണ്ടത്. ചന്ദ്രന്റെ സഞ്ചാരത്തെ അടിസ്ഥാനമാക്കിയാണ് ഹിജ്റ കലണ്ടർ നീങ്ങുന്നത്. ഓരോ മാസവും ആരംഭിക്കാൻ മാസപ്പിറവി കാണേണ്ടതുണ്ട്. ഇക്കാരണത്താൽ ഓരോ ഹിജ്റ മാസം 29നും പ്രത്യേകം യോഗം ചേർന്നാണ് അടുത്ത ഇസ്ലാമിക മാസം തീരുമാനിക്കുക. യുഎഇയിലെ മാസപ്പിറവി കമ്മിറ്റിയാണ് ഈ തീരുമാനം കൈക്കൊള്ളുന്ന അധികാരികൾ.
ഒമാനിലും നബിദിനം സെപ്തംബർ 5നാണ്.


Previous Post Next Post