പാമ്പാടി മിനി സ്റ്റേഡിയത്തിലെ ബാറ്റ്മിൻറൻ കോർട്ടിൻ്റെ പോസ്റ്റ് തകർത്ത നിലയിൽ ... നിരവധി വാഹങ്ങൾ പാർക്ക് ചെയ്യുന്നത് കായിക വിനോദത്തിന് ബുദ്ധിമുട്ട്


പാമ്പാടി:  മിനി സ്റ്റേഡിയത്തിലെ ബാറ്റ്മിൻറൻ കോർട്ടിൻ്റെ പോസ്റ്റ് തകർന്ന നിലയിൽ. വാഹനം ഇടിപ്പിച്ച്  തകർത്തതാണെന്ന് നിഗമനത്തിലാണ് പാമ്പാടിയിലെ കായിക പ്രേമികൾ  നിരവധി വാഹങ്ങൾ പാർക്ക് ചെയ്യുന്നത് കായിക വിനോദത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട് . പഞ്ചായത്ത് ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് കായിക പ്രേമികൾ ആവശ്യപ്പെട്ടു പാമ്പാടിയിൽ പുതിയതായി ആരംഭിക്കുന്ന റിലയൻസ് സൂപ്പർമാർക്കറ്റിന് ഗ്രൗണ്ട് വിട്ടുകൊടുക്കുമോ എന്ന ആശങ്ക പലരും പ്രകടിപ്പിച്ചു .പക്ഷെ ഇത്തരത്തിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് നിയമങ്ങൾ കാറ്റിൽ പറത്തി കൊടുക്കില്ല എന്നത് യാഥാർത്ഥ്യമാണ് ,
സ്റ്റേഡിയത്തിന് കുറെ ഭാഗം കാട് പിടിച്ച് ഇഴജന്തുക്കൾ വിഹാരം നടത്തുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത് നിലവിൽ പാമ്പാടി പഞ്ചായത്ത് ഭരണസമതി ബ്ലോക്കുമായി  സഹകരിച്ച് നടത്താൻ ഇരിക്കുന്ന സ്റ്റേഡിയത്തിൻ്റെ വികസന പരിപാടികൾ ഉടൻ തന്നെ ആരംഭിക്കണമെന്നും , ഗ്രൗണ്ടിൽ വാഹനം കയറ്റുന്നത് നിർത്തലാക്കി ബോർഡ് സ്ഥാപിക്കണമെന്നുമാണ് കായിക പ്രേമികളും നാട്ടുകാരും ഒന്നടങ്കം ആവശ്യപ്പെടുന്നത്
Previous Post Next Post