നീറ്റ് പരീക്ഷ ആശങ്ക: ഒരു വിദ്യാർഥിനി കൂടി ജീവനൊടുക്കി




അരിയല്ലൂർ: നീറ്റ് പരീക്ഷ ആശങ്കയില്‍ തമിഴ്‌നാട്ടില്‍ ഒരു വിദ്യാര്‍ത്ഥി കൂടി ആത്മഹത്യ ചെയ്തു. അരിയല്ലൂര്‍ ടി പെരൂര്‍ സാത്തംപാടി കരുണാനിധിയുടെ മകള്‍ കനിമൊഴിയാണ് മരിച്ചത്.വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നീറ്റ് പരീക്ഷ എഴുതിയതിന് ശേഷം പരാജയപ്പെടും എന്ന ഭീതിയിലായിരുന്നു കനിമൊഴിയെന്ന് ബന്ധുക്കള്‍ പറഞ്ഞു.

മൂന്ന് ദിവസം മുമ്പ് സേലത്ത് നീറ്റ് പരീക്ഷ പേടിയില്‍ മറ്റൊരു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തിരുന്നു. സേലം മേട്ടൂര്‍ സ്വദേശി ധനുഷാണ് ആത്മഹത്യ ചെയ്തത്. നീറ്റ് പരീക്ഷയ്ക്ക് വേണ്ടി തയാറെടുക്കുന്നതിനിടെയാണ് ധനുഷ് ജീവനൊടുക്കിയത്. നീറ്റ് പരീക്ഷയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ധനുഷ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു.

നീറ്റ് പരീക്ഷയില്‍ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചു. 12-ാം ക്ലാസിലെ മാര്‍ക്ക് അടിസ്ഥാനമാക്കി മെഡിക്കല്‍ പ്രവേശനം നടത്തണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം

أحدث أقدم