ഇലക്ട്രിക്കൽ ട്രേഡ്സ് അസോസിയേഷൻ്റെ കോട്ടയം ജില്ലാ പ്രസിഡൻ്റായി ഷാജി പി മാത്യുവിനെയും മോഹൻ ഐപ്പിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു



കോട്ടയം:  കേരള ഇലക്ട്രിക്കൽ ട്രേഡ് സ് അസോസിയേഷൻ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് ശ്രീ TG കൃഷ്ണകുമാർ ഉത്ഘാടനം ചെയ്തു. 
ജില്ലാ പ്രസിഡന്റ് ഷാജി പി മാത്യുവിന്റെ അദ്ധ്യക്ഷതയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൂടിയ യോഗത്തിൽ വൈസ് പ്രസിഡന്റ്- ജേക്കബ് ചാക്കോ , സെക്രട്ടറി - മോഹൻ ഐപ്പ്, ജോ.സെക്രട്ടറി - മനോജ് Mc, ട്രഷറാർ . ഏബ്രഹാം തോമസ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം - KC തോമസ് എന്നിവർ പ്രസംഗിച്ചു.
പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.
ഇലക്ട്രിക്കൽ ഉല്പന്നങ്ങളായ വയറിംഗ് കേബിൾ , കോപ്പർ, പി.വി.സി പൈപ്പ് തുടങ്ങിയ സാധനങ്ങൾക്ക് 50 ശതമാനത്തിലധികം വില വർദ്ധനവ് വന്നത് ഇന്ധന വിലവർദ്ധനവ് മൂലം ആയതിനാലും, കോവിഡ് പ്രതിസന്ധിയും , ലോക് ഡൗൺ നിയന്ത്രണങ്ങളും നിർമ്മാണ , വ്യാപാര മേഖലയുടെ തകർച്ചയ്ക്ക് കാരണമായതിനാലും, പെട്രോളിയം ഉത്പന്നങ്ങൾ GST പരിധിയിൽ കൊണ്ടുവന്ന് വില കുറയ്കണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെട്ടു.
പുതിയ ഭരണസമിതി അംഗങ്ങളായി ഷാജി പി മാത്യു - (പ്രസിഡന്റ്), സ്ലീബാ c ഏബ്രഹാം (വൈ.പ്രസിഡന്റ്), മോഹൻ ഐപ്പ് (സെക്രട്ടറി), മനോജ് Mc (ജേ. സെക്രട്ടറി), ഏബ്രഹാം തോമസ് (ട്രഷറാർ ) എന്നിവരെ തെരഞ്ഞെടുത്തു.
Previous Post Next Post