പൊൻകുന്നത്ത് വ്യാപാരിയെ അക്രമിച്ച് പണം കവർന്ന സംഭവത്തിൽ നാല് യുവാക്കൾ അറസ്റ്റിൽ







പാമ്പാടി :  പൊൻകുന്നത്ത് വ്യാപാരിയെ അക്രമിച്ച് പണം കവർന്ന സംഭവത്തിൽ നാല് യുവാക്കൾ അറസ്റ്റിൽ.

ചേനപ്പാടി തരകനാട്ട് കുന്ന് പറയരുവീട്ടിൽ അഭിജിത് (25), തമ്പലക്കാട് കുളത്തുങ്കൽ മുണ്ടപ്ലാക്കൽ ആൽബിൻ (26), തമ്പലക്കാട് തൊണ്ടുവേലി സ്വദേശികളായ കൊന്നയ്ക്കാപറമ്പിൽ ഹരികൃഷ്ണൻ (24), വേമ്പനാട്ട് രാജേഷ് (23) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൊൻകുന്നം കല്ലറയ്ക്കൽ സ്‌റ്റോഴ്‌സ് ഉടമയായ തച്ചപ്പുഴ കല്ലറയ്ക്കൽ കെ.ജെ.ജോസഫിനെ അക്രമിച്ച് പ്രതികൾ 25000 രൂപ കവർന്നത്.

Previous Post Next Post