കുവൈത്തിൽ കുടുംബാംഗങ്ങളെ ആക്രമിച്ച യുവാവിനെ പോലീസ് വെടിവെച്ചു വീഴ്ത്തി


 



കുവൈത്തിൽ സ്വന്തം കുടുംബാംഗങ്ങളെ ആക്രമിക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് വെടിവെച്ചു വീഴ്ത്തി. 

പ്രതി കത്തി ഉപയോഗിച്ച് കുടുംബാംഗങ്ങളെ അക്രമിക്കുന്നതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും ഇയാളോട് കീഴടങ്ങാൻ ആവശ്യപ്പെടുകയും ചെയ്‌തു .പോലീസ് രണ്ട് തവണ ആകാശത്തേക്ക് വെടിവെച്ചതോടെ പ്രതി പോലീസിനെ ആക്രമിക്കുകയും ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരുക്കേൽക്കുകയും ചെയ്‌തു.

 ഇതോടെ അക്രമിയെ കാലിൽ വെടിവെച്ചു പോലീസ് കീഴടക്കി പരുക്കേറ്റ സുരക്ഷാ ജീവനക്കാരൻ അപകട നില തരണം ചെയ്‌തതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ അറിയിച്ചു.

Previous Post Next Post