കൊല്ലം∙ പിരിവു കൊടുത്തില്ലെങ്കിൽ സ്ഥലത്തു കൊടി കുത്തുമെന്നു കൺവൻഷൻ സെന്റർ ഉടമയായ അമേരിക്കൻ മലയാളിയെ ഭീഷണിപ്പെടുത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കു സസ്പെൻഷൻ.
സിപിഎം ചവറ മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജു ശ്രീനിത്യത്തെ സസ്പെൻഡ് ചെയ്‌തതായി ജില്ലാ സെക്രട്ടറി എസ്.സുദേവൻ അറിയിച്ചു. പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന വിധത്തിൽ പ്രവർത്തിച്ചതിന്റെ പേരിലാണു പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തത്.