പുതുപ്പള്ളി സ്വദേശിനിക്ക് ജ്യൂസിൽ മയക്കു മരുന്ന് കലർത്തി നല്‍കി ആദ്യ പീഡനം, ഫോട്ടോഗ്രാഫർ ജലീഷ് ഏഴു വർഷക്കാലം കാട്ടിയ ക്രൂരതയുടെ ഞെട്ടിക്കുന്ന കഥ.




കോട്ടയം / ജീവിതം തന്നെ അവസാനിപ്പിക്കേണ്ടി വരുന്ന അവസ്ഥയിൽ നീറി നീറി ജീവിച്ചു വന്ന ഒരു യുവതി കഴിഞ്ഞ ഏഴു വർഷങ്ങളായി തുടരുന്ന ലൈംഗീക പീഡനത്തിന്റെ കഥയടങ്ങിയ പരാതിയുമായി കോട്ടയത്ത് പോലീസിനെ സമീപിച്ചു. പുതുപ്പള്ളി സ്വദേശിയായ യുവതി താൻ ഏഴു വർഷങ്ങളായി അനുഭവിച്ചു വന്ന ലൈംഗിക പീഡനത്തിന്റെ പരാതിയാണ് പോലീസിന് നൽകിയത്.
മുന്തിരി ജ്യൂസിൽ മയക്കു മരുന്ന് കലർത്തി നല്‍കി യുവതിയെ പീഡിപ്പിക്കാൻ തുടങ്ങിയ ഒരു ഫോട്ടോഗ്രാഫറുടെ ക്രൂരതയുടെ കഥയായിരുന്നു അത്. യുവതിയെ തുടർച്ചയായി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു വരുകയായിരുന്നു എന്നതാണ് യുവതിയുടെ പരാതിയിൽ പറഞ്ഞിരിക്കുന്നത്. സംഭവത്തിൽ പുതുപ്പള്ളി എരമല്ലൂർ കുന്നുംപുറത്ത് ജെലീഷ് ജനാർദ്ദന (32) നെ ആണ് പോലീസ് ക്രൂരമായ ലൈംഗിക പീഡനത്തിന് അറസ്റ്റ് ചെയ്തിരിക്കുന്നത്. കോട്ടയം ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ റിജോ പി ജോസഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് പാർട്ടി നടത്തിയ അന്വേഷണത്തെ തുടർന്നായിരുന്നു അറസ്റ്റ് ഉണ്ടായത്.
ഏഴു വർഷം മുമ്പാണ് യുവതിയെ ജലീഷ് പീഡിപ്പിച്ചു തുടങ്ങുന്നത്. പെൺകുട്ടിയുടെ വീട്ടിലെത്തിയ ജലീഷ് മയക്കുമരുന്ന് മുന്തിരി ജ്യൂസിൽ കലർത്തി നൽകി ബലാൽസംഗം ചെയ്യുകയായിരുന്നു. പെൺകുട്ടി അറിയാതെ അന്ന് ബലാത്സംഗ ദൃശ്യങ്ങൾ ജലീഷ് ക്യാമറയിൽ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തിയാണ് തുടർന്ന് പീഡന പരമ്പര തന്നെ അരങ്ങേറുന്നത്. പെൺകുട്ടി കോട്ടയം ഈസ്റ്റ് പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിരിക്കുന്നു.
നിരന്തരമായി കഴിഞ്ഞ ഏഴുവർഷം തന്നെ പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്. അടുത്തിടെ യുവതിയുടെ വിവാഹം ഉറപ്പിച്ചിരുന്നു. എന്നാൽ വിവാഹത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ജെലീഷ് ജനാർദ്ദനൻ പെൺകുട്ടിയെ സമീപിച്ചതോടെയാണ് സംഭവം പോലീസ് കേസിലേക്ക് എത്തുന്നത്. ഇതിനിടെ വന്ന പല വിവാഹാലോചനകളും മുടക്കാനും ജെലീഷ് ജനാർദ്ദനൻ തയ്യാറായി. ഇതോടെ പൊലീസിനെ സമീപിക്കാൻ പെൺകുട്ടി തീരുമാനിക്കുകയായിരുന്നു.
ജെലീഷ് ജനാർദ്ദനൻ ഒരു ഫോട്ടോഗ്രാഫറാണ്. ഇയാൾക്ക് മറ്റേതെങ്കിലും പെൺകുട്ടികളുമായി ബന്ധമുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിച്ചു വരുന്നു. ജലീഷിന്റെ ഭീഷണിയെ തുടർന്ന് ഏറെക്കാലമായി പെൺകുട്ടി ഭയപ്പെട്ടു കഴിയുകയായിരുന്നു. ഗത്യന്തരമില്ലാതെ യാണ് ഒടുവിൽ പരാതിയുമായി പെൺകുട്ടി പോലീസിനെ സമീപിക്കുന്നത്. പ്രതിയുടെ പക്കലുണ്ടായിരുന്ന ചിത്രങ്ങൾ പുറത്തു പോകുമോ എന്ന ഭയമായിരുന്നു ഇതുവരെയും പരാതി നൽകാതിരിക്കാൻ കാരണമായത്. ജീവിതം തന്നെ അവസാനിപ്പിക്കേണ്ടി വരുന്ന അവസ്ഥയിലാണ് ഒടുവിൽ പരാതി നൽകാൻ തീരുമാനിച്ചത്.
പെൺകുട്ടിയുടെ പരാതിയിൽ അന്വേഷണം നടത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെ ടുത്ത് ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടർന്ന് ജലീഷിനെ കോട്ടയം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.


أحدث أقدم