നടി സൗജന്യ ഫ്ളാറ്റിനുള്ളിൽ മരിച്ച നിലയിൽ




 


ബെംഗളൂരു : കന്നഡ നടി സൗജന്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബം​ഗളൂരുവിലെ ഫ്ലാറ്റിലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. ഫോണിൽ വിളിച്ചിട്ട് കിട്ടാതിരുന്നതോടെ സൗജന്യയെ അന്വേഷിച്ച് സുഹൃത്തുക്കൾ ഫ്ലാറ്റിലെത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. 

കർണാടകയിലെ കുമ്പളഗോടു സൺവർത്ത് അപ്പാർട്ട്മെന്റിലാണ് തൂങ്ങിമരിച്ചത്. സൗജന്യയുടെ ഫ്ലാറ്റിൽ നിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. 

തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നു. അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണം. മാനസികമായി പ്രശ്നങ്ങളുണ്ടെന്നും അതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നുമാണ് കുറിച്ചിരിക്കുന്നത്. കുടക് ജില്ലയിലെ കുശലനഗർ സ്വദേശിനിയായ സൗജന്യ നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

أحدث أقدم