പാലാ ബിഷപ്പിനെ പിന്തുണച്ച് കേരള കോൺഗ്രസ്‌ ചെയർമാൻ പി.ജെ ജോസഫ്





തൊടുപുഴ :  പാലാ ബിഷപ്പിനെ പിന്തുണച്ച് കേരള കോൺഗ്രസ്‌ ചെയർമാൻ പി.ജെ ജോസഫ്.
മദ്യത്തിനും മയക്കുമരുന്നിനും എതിരെയാണ് ബിഷപ്പ് പ്രതികരിച്ചത്. ബിഷപ്പിന്റെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്തു. വിശ്വാസികളോട് ഇത്തരം വിപത്തിൽപ്പെടാതെ ജാഗരൂഗരായി ഇരിക്കാനുള്ള നിർദേശമാണ് നൽകിയത്. അതിനെ ഒരു സമുദായത്തിനെതിരെയുള്ള പ്രസ്താവനായി കാണേണ്ടതില്ല. ബിഷപ്പ് ഹൗസിലേക്കുള്ള മാർച്ച് തെറ്റിദ്ധാരണയുടെ പേരിൽ നടത്തിയതാണ്. അത്തരം പ്രവണതകൾ ശരിയല്ല. സഹകരണത്തിന്റെ അന്തരീക്ഷം നിലനിർത്തണമെന്നും ജോസഫ് തൊടുപുഴയിൽ പറഞ്ഞു.

أحدث أقدم