കണ്ടയുടൻ സല്യൂട്ട് നൽകി സിഐ: അരികിലേക്ക് വിളിച്ച് ചെവിയിൽ സ്വകാര്യം പറഞ്ഞ് സുരേഷ് ഗോപി







പാലാ:   കണ്ടയുടൻ സല്യൂട്ട് നൽകി സിഐ: അരികിലേക്ക് വിളിച്ച് ചെവിയിൽ സ്വകാര്യം പറഞ്ഞ് സുരേഷ് ഗോപി എംപി.
തന്നെ കണ്ടയുടൻ സല്യൂട്ട് നൽകിയ സിഐയോടുള്ള സുരേഷ് ഗോപിയുടെ പ്രതികരണം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. 

തൃശൂരിലെ സല്യൂട്ട് വിവാദം പ്രതിപക്ഷ പാർട്ടികൾ രാഷ്‌ട്രീയപരമായി മുതലെടുക്കുന്നതിനിടെയാണ് പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. പാലാ മുത്തോലി പഞ്ചായത്തിൽ പ്രധാനമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ചുള്ള പരിപാടിയ്‌ക്കിടെയാണ് സംഭവം.

പരിപാടിയ്‌ക്കെത്തിയ സുരേഷ് ഗോപിയെ കണ്ടയുടൻ സ്ഥലം സിഐ കെപി തോംസൺ സല്യൂട്ട് നൽകുകയായിരുന്നു. ഇതുകണ്ടയുടൻ തൊഴുതുകൊണ്ടുവന്ന സുരേഷ് ഗോപി സിഐയെ അരികിലേക്ക് വിളിച്ച് ചെവിയിൽ സ്വകാര്യം പറഞ്ഞു. എന്താണ് പറഞ്ഞതെന്ന് ഇരുവരും വ്യക്തമാക്കിയില്ല. 
Previous Post Next Post