പാലാ : മൂന്നാനിയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കോട്ടയ്ക്കകത്ത് ബിബിൻ മാത്യു (31)വാണു മുങ്ങി മരിച്ചത്.
ഇന്ന് വൈകിട്ട് കൂട്ടുകാരോടൊപ്പം മൂന്നാനി കുളിക്കടവിൽ കുളിക്കാനിറങ്ങിയ ബിബിൻ നീന്തുന്നതിനിടയിൽ മുങ്ങി താഴുകയായിരുന്നു. കൂട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപെടുത്താൻ ആയില്ല. മൃതദേഹം ചേർപ്പുങ്കൽ മെഡിസിറ്റിയിൽ.