കടം വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ടതിന് അമ്മയ്ക്കും മകള്‍ക്കും അയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം





   

  
കൊല്ലം : കടം വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ടതിന് അമ്മയ്ക്കും മകള്‍ക്കും അയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം. മേലില സ്വദേശിനി അഞ്ജു രാജനും, അമ്മ ഇന്ദിരയ്ക്കുമാണ് മര്‍ദ്ദനമേറ്റത്.സംഭവത്തില്‍ അറസ്റ്റിലായ പ്രതി മനുവിനെ കോടതി റിമാന്‍ഡ് ചെയ്തു. 

വിവാഹ മോചിതയായ അഞ്ജു, വിവാഹ മോചനം ലഭിച്ച ഘട്ടത്തില്‍ ഭര്‍തൃ വീട്ടുകാര്‍ നല്‍കിയ പണത്തില്‍ നിന്ന് ആറു ലക്ഷം രൂപ മനുവിന് കടമായി നല്‍കിയിരുന്നു. ഈ പണം തിരികെ ചോദിച്ചതിനായിരുന്നു മര്‍ദ്ദനം.

കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ജു വീടിനു സമീപം പശുവിനെ കുളിപ്പിച്ച്‌ കൊണ്ടിരുന്നപ്പോള്‍ അതുവഴി വന്ന മനു അസഭ്യം പറഞ്ഞു കൊണ്ട് കപ്പയുടെ കമ്പ് ഉപയോഗിച്ച്‌ അഞ്ജുവിന്റെ കൈക്കും പുറത്തും അടിച്ചു. മര്‍ദ്ദനം തടയാന്‍ ശ്രമിച്ച അമ്മ ഇന്ദിരയെ തള്ളിയിടുകയും ചെയ്യുകയായിരുന്നു. വിവരമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് മനുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Previous Post Next Post