പാലക്കാട് സിഗ്നലില്‍ നിർത്തിയിട്ടിരുന്ന ലോറിക്ക് തീപിടിച്ചു; ഡ്രെെവർ അത്ഭുതകരമായി രക്ഷപ്പെട്ടു


 



പാലക്കാട് : മണ്ണുത്തി ദേശീയപാതയില്‍ ലോറിക്ക് തീപിടിച്ചു. പെരുമ്പാവൂരില്‍ നിന്ന് ബംഗളുരുവിലേക്ക് പ്ലൈവുഡ് കയറ്റിപ്പോയിരുന്ന ലോറിയാണ് തീപിടിച്ചത്. ഡീസല്‍ ടാങ്ക് പൊട്ടിയാണ് തീപിടിച്ചതെന്നാണ് പ്രാഥമിക വിവരം. 

വൈകിട്ട് ആറ് മണിക്ക് ആലത്തൂര്‍ സ്വാതി ജംഗ്ഷനില്‍ വെച്ചായിരുന്നു അപകടം. സിഗ്നല്‍ ജംഗ്ഷനില്‍ നിര്‍ത്തിയിട്ടിരുന്നതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്.

 അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്ന ധര്‍മ്മപുരി സ്വദേശിയായ ഡ്രൈവര്‍ ജയകുമാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സിഗ്നലിൽ നിന്ന് ലോറിയെടുത്തപ്പോൾ ഡീസൽ ടാങ്കിൽ തീപിടിക്കുകയായിരുന്നു. ഉടൻ തന്നെ ഡ്രൈവറായ തമിഴ്നാട് ധര്‍മ്മപുരി സ്വദേശിയായ ജയകുമാര്‍ ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു. തീപിടുത്തത്തില്‍ ലോറി കത്തിയമര്‍ന്നു. 

ആലത്തൂർ ഫയര്‍സ്റ്റേഷനിൽ നിന്നും ഫയര്‍ഫോഴ്സ് സംഘമെത്തി അരമണിക്കൂറിനുള്ളിൽ സ്ഥിതി നിയന്ത്രണ വിധേയമാക്കി. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറിലേറെ ഗതാഗതം തടസപ്പെട്ടു.



أحدث أقدم