യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നു; ഈജിപ്ഷ്യൻ പുസ്തകം കേരളത്തിൽ നിരോധിക്കണമെന്ന് ഡിജിപി

ഈജിപ്ഷ്യൻ മുസ്ലിം പണ്ഡിതന്റെ പുസ്തകം കേരളത്തിൽ നിരോധിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്.
അഹമ്മദ് ഇബ്രാഹിം അൽ ദുംയാതി എഴുതിയ പുസ്തകത്തിനെതിരെയാണ് ഡിജിപി നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. 'വിജയത്തിന്റെ വാതിൽ, വാളിന്റെ തണലിൽ' എന്നാണ് പുസ്തകത്തിന്റെ പേര്. 'Mashari al ashwaq ila Masari al Ushaaq' എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയാണിത്. പുസ്തകം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഭീകര സംഘടനകളിൽ ചേരാൻ യുവാക്കൾക്ക് പ്രേരണ നൽകുന്നെന്നും ഡിജിപി പറയുന്നു. നിർദ്ദേശത്തിനു പിന്നാലെ പുസ്തകം പഠിക്കാൻ സർക്കാർ വിദ​ഗ്ദ്ധ സമിതിയെ നിയോ​ഗിച്ചു. പിആർഡി ഡയറക്ടർ എസ് ഹരികിഷോർ, ആഭ്യന്തര സുരക്ഷ ഐജി ജി സ്പർജൻ കുമാർ, ഡോ എൻകെ ജയകുമാർ എന്നിവരാണ് സമിതി അം​ഗങ്ങൾ. 14ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മതപണ്ഡിതനാണ് അഹമ്മദ് ഇബ്രാഹിം മുഹമ്മദ് ദിമാഷ്കി ദുംയാതി എന്നാണ് കരുതുന്നത്. ഇബ്നു നുഹാസ് എന്ന പേരിലും ഇയാൾ അറിയപ്പെട്ടിരുന്നു. ആരാണ് ഇദ്ദേഹത്തിന്റെ പുസ്തകം മലയാളത്തിലേക്ക് തർജ്ജമ ചെയ്തതെന്ന് വ്യക്തമല്ല.
Previous Post Next Post