ഡ്രൈവിങ് ടെസ്റ്റിന് കാത്തിരിക്കുന്നവർ നിരവധി , ശനിയാഴ്ചകൂടി ടെസ്റ്റ് നടത്താന്‍ മോട്ടോര്‍വാഹനവകുപ്പ്

 




തിരുവനന്തപുരം : കോവിഡ്കാരണം
സംസ്ഥാനത്ത് മാസങ്ങളോളം ഡ്രൈവിങ് ടെസ്റ്റ് നടന്നിരുന്നില്ല. ഓരോ ആര്‍.ടി. ഓഫീസ് പരിധിയിലും 700 മുതല്‍ 2,000 വരെ ലേണേഴ്‌സുകളുടെ കാലാവധി 30-ന് അവസാനിക്കുകയാണ്. നിരവധിപ്പേര്‍ ഡ്രൈവിങ് ടെസ്റ്റിന് കാത്തിരിക്കുന്ന സാഹചര്യത്തില്‍, ശനിയാഴ്ചകൂടി ടെസ്റ്റ് നടത്താന്‍ മോട്ടോര്‍വാഹനവകുപ്പ് തീരുമാനിച്ചു.

ശനിയാഴ്ചകൂടി നടത്തുമ്പോൾ ആഴ്ചയില്‍ ആറുദിവസവും ടെസ്റ്റുണ്ടായിരിക്കും. അവധിദിനം വന്നാലും ശനിയാഴ്ച ടെസ്റ്റ് നടത്തണമെന്നാണു നിര്‍ദേശം. തിരക്കു മുന്‍നിര്‍ത്തി ടെസ്റ്റുകളുടെ എണ്ണം കഴിഞ്ഞ ദിവസം വര്‍ധിപ്പിച്ചിരുന്നു.
ഫെബ്രുവരി 2020 മുതലുള്ള ലേണേഴ്‌സുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 2021 സെപ്റ്റംബര്‍ 30 വരെ കാലാവധി നീട്ടിനല്‍കുകയായിരുന്നു. ഇനി കാലാവധി നീട്ടിനല്‍കില്ലെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

എന്നാല്‍, അപേക്ഷകരുടെയെണ്ണം കൂടുതലായതിനാല്‍ പലര്‍ക്കും ടെസ്റ്റിനുള്ള തീയതിലഭിച്ചില്ല. കോവിഡ് നിയമങ്ങള്‍ പാലിക്കേണ്ടതിനാല്‍ പരിമിതമായ ആളുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ ടെസ്റ്റ് നടത്തിയിരുന്നത്. നിലവില്‍ അഞ്ചുദിവസമാണ് ടെസ്റ്റ്.


Previous Post Next Post