കോൺഗ്രസിൽ നിന്ന് രാജിവെച്ച് കെ. പി അനിൽകുമാർ സിപിഎം ലേക്ക്, എകെജി സെന്ററിൽ കോടിയേരി സ്വീകരിച്ചു






തിരുവനന്തപുരം :  കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി.  പാർട്ടി അംഗത്വം രാജിവച്ച് കെ. പി അനിൽകുമാർ സിപിഎമ്മിൽ ചേർന്നു.

 എ കെ ജി സെൻ്ററിലെത്തിയ അനിൽകുമാറിനെ കോടിയേരി ബാലകൃഷ്ണനും വി കെ പ്രശാന്തും ചേർന്ന് പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.

യാതൊരു ഉപാധികളും ഇല്ലാതെയാണ് സി പി എം ലേക്ക് എത്തുന്നതെന്നും അനിൽകുമാർ വിശദീകരിച്ചു..

നേരത്തേ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിലായിരുന്നു കോൺഗ്രസ് വിടുന്നതായുള്ള പ്രഖ്യാപനം നടത്തിയത്..

 43 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണ്. പിന്നിൽ നിന്ന് കുത്തേറ്റ് മരിക്കാൻ തയ്യാറല്ല.
രാജിക്കത്ത് സോണിയ ഗാന്ധിക്കും കെ.സുധാകരനും കൈമാറിയെന്നും അനിൽകുമാർ പറഞ്ഞു.

 കോൺഗ്രസിൽ ഇപ്പോള്‍ നടക്കുന്നത് ഏകാധിപത്യമാണ്. ആളുകളെ നോക്കിയുള്ള നീതി നടപ്പാക്കലാണ് കോൺഗ്രസിലെന്നും അദ്ദേഹം ആരോപിച്ചു. വാർത്താ സമ്മേളനത്തിന് പിന്നാലെ അദ്ദേഹം എ കെ ജി സെൻ്ററിലേക്ക് എത്തുകയായിരുന്നു. 

Previous Post Next Post