ചെറുതുരുത്തി : ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടു പേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
പാലക്കാട് വാണിയംകുളം മാന്നനൂരിൽ ഇന്നലെയാണ് ഒഴുക്കിൽപ്പെട്ട് രണ്ട് യുവാക്കളെ കാണാതായത്. ഇന്നലെ തെരച്ചിൽ തുടരാൻ കഴിയാതെ വന്നതോടെ ഇന്ന് രാവിലെ നടത്തിയ തെരച്ചിലിൽ ആണ് ചേലക്കര സ്വദേശി മാത്യു എബ്രഹാമിന്റെ (24) മൃതദേഹം കണ്ടെത്തിയത്.
ചെറുതുരുത്തി പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കിട്ടിയത്. നേവിയുടെ സഹായത്തോടെയായിരുന്നു തെരച്ചിൽ നടന്നത്. ആലപ്പുഴ സ്വദേശി ഗൗതം കൃഷ്ണ (23)യെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
വാണിയംകുളത്തെ സ്വകാര്യ മെഡിക്കൽ കോളജിലെ അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥികളാണ് ഇരുവരും.