കാട്ടാക്കടയില്‍ നാലര വയസ്സുകാരി വീട്ടുമുറ്റത്ത് പാമ്പുകടിയേറ്റുമരിച്ചു.






തിരുവന്തപുരം : കാട്ടാക്കടയില്‍ നാലര വയസ്സുകാരി വീട്ടുമുറ്റത്ത് പാമ്പുകടിയേറ്റുമരിച്ചു. നെല്ലിക്കാട് സ്വദേശിയായ അന്നയാണ് തിരുവന്തപുരം എസ്എഎടി ആശുപത്രിയില്‍ മരിച്ചത്. 

കഴിഞ്ഞ ദിവസം വൈകീട്ട് കുട്ടിയെ വീട്ടുമുറ്റത്ത് ബോധമില്ലാത്ത നിലയില്‍ കാണുകയായിരുന്നു. എന്ത് സംഭവിച്ചതെന്നറിയാതെ ആദ്യം രണ്ട് സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 
പിന്നീട് തിരുവനന്തപുരം എസ്എടി ആശുപത്രിയിലെത്തിച്ച ശേഷമാണ് കുട്ടിക്ക് പാമ്പുകടിയേറ്റതായി സ്ഥിരീകരിച്ചതും ചികില്‍സ തുടങ്ങിയതും. അപ്പോഴേക്കും കുട്ടിയുടെ ആരോഗ്യ നില വഷളായിരുന്നു. വൈകീട്ടോടെ അന്ന മരിച്ചു. പരിശോധനയില്‍ കുട്ടി കൊവിഡ് പൊസിറ്റീവായിരുന്നു.

Previous Post Next Post