ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം വന്നെങ്കിലും ജില്ലാ കമ്മിറ്റിയംഗം ടി സക്കീർ ഹുസൈൻ വിവരമറിഞ്ഞ് സ്ഥലത്തെത്തി. ബ്രാഞ്ച് സമ്മേളനം നിർത്തിവെക്കാൻ ഇദ്ദേഹം നിർദ്ദേശം നൽകുകയായിരുന്നു.
ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തേക്ക് മേൽക്കമ്മിറ്റി നിർദ്ദേശിച്ച മെഹ്റ്ജാൻ, ടൗൺ ബ്രാഞ്ച് ഉൾപ്പെടുന്ന ലോക്കൽ കമ്മിറ്റി പരിധിക്ക് പുറത്തുള്ളയാളാണെന്നാണ് അംഗങ്ങളുടെ ഒരു പരാതി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്നും വിമർശനം ഉയർന്നു.