കോട്ടയം : ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. ഏറ്റുമാനൂർ കുരിശു പള്ളിക്ക് സമീപം ഇന്നലെ രാത്രി പതിനായിരുന്നു അപകടം.
നട്ടാശേരി മധുരിമ ഹൗസിൽ രാഹുൽ എം നായർക്കാണ് (33)പരിക്കേറ്റത്. എം സി റോഡിൽ തവളകുഴി കുരിശു പള്ളിക്ക് സമീപം ഇന്നലെ രാത്രി പത്തിനായിരുന്നു അപകടം.
ഓവർടേക്ക് ചെയിതു വന്ന ഓട്ടോ രാഹുലിന്റെ സ്കൂട്ടറിൽ ഇടിക്കുക ആയിരുന്നു എന്ന് നാട്ടുകാർ പറയുന്നു.
കാലിലെ വിരൽ ആറ്റുപോയ രാഹുലിനെ ഹൈവേ പോലീസ് ഉദ്യോഗസ്ഥർ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലൈറ്റ് ലൈൻസ് ന്യൂസിന്റെ ഗ്രാഫിക്സ് ഡിസൈനർ ആണ് രാഹുൽ.