ചെറുവത്തൂര്‍ (കാസർകോട്): പയ്യങ്കി തഖ്വ മസ്ജിദിന് സമീപം ഓട്ടോ ഇടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം.
കൈതക്കാട് എ യു പി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി എട്ട് വയസുകാരി ശഹ്നയാണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് അപകടം സംഭവിച്ചത്.
വീട്ടില്‍ നിന്നും റോഡിലേക്ക് ഇറങ്ങി ഓടിയ കൊച്ചു കുട്ടിയെ എടുക്കാന്‍ റോഡിലേക്ക് ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.
ഉടന്‍ തന്നെ ചെറുവത്തൂര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പിതാവ്; ഷൗക്കത്ത്,
മാതാവ്; സുമയ്യ,
സഹോദരി; ശഫ്‌ന.