സല്യൂട്ട് വിവാദത്തിൽ സുരേഷ് ഗോപി എംപിക്ക് പിന്തുണയുമായി കെ മുരളീധരൻ എംപി





മലപ്പുറം : സല്യൂട്ട് വിവാദത്തിൽ സുരേഷ് ഗോപി എംപിക്ക് പിന്തുണയുമായി കെ മുരളീധരൻ എംപി. 

കേരള പൊലീസിൽ ഡിജിപിമാർക്കും എസ്‌പിമാർക്കും വരെ സല്യൂട്ട് നൽകാമെങ്കിൽ പിന്നെ എന്തുകൊണ്ട് എംപിമാർക്ക് സല്യൂട്ട് നൽകിക്കൂടെന്ന് അദ്ദേഹം ചോദിച്ചു. സല്യൂട്ട് എംപിമാർക്ക് അവകാശപ്പെട്ടതാണ്. എംപിമാർ ഓട് പൊളിച്ച് കയറി വന്നവരല്ലെന്നും അദ്ദേഹം പറഞ്ഞു. 

കോൺഗ്രസിലെ സെമികേഡർ എന്തെന്ന് അറിയണമെങ്കിൽ പാർട്ടി ഭരണഘടന വായിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Previous Post Next Post