കാനഡ: ജസ്റ്റിൻ ട്രൂഡോ മൂന്നാം തവണയും അധികാരത്തിലേക്ക്







കാനഡയിൽ  നടന്ന പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ജസ്റ്റിൻ ട്രൂഡോ നയിച്ച ലിബറൽ പാർട്ടി 157 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ഇതോടെ ട്രൂഡോ മൂന്നാം തവണയും കാനഡയുടെ പ്രധാനമന്ത്രിയാകും. 

പ്രധാന പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടി 119 സീറ്റിൽ ജയിച്ചു. ഇന്ത്യൻ വംശജൻ ജഗ്മീത് സിംഗ് നയിക്കുന്ന ഇടതു ചായ്‌വുള്ള ന്യു ഡെമോക്രാറ്റിക് പാർട്ടി 25 സീറ്റ് നേടി. ക്യുബക്കോസ് ബ്ലോക്ക് 34 സീറ്റും ഗ്രീൻപാർട്ടി രണ്ടു സീറ്റും നേടി.

338 അംഗ പാർലമെൻ്റിൽ കേവല ഭൂരിപക്ഷത്തിന് 170 സീറ്റ് വേണം. ലിബറൽ പാർട്ടിക്കു കേവല ഭൂരിപക്ഷത്ത് 13 സീറ്റിൻ്റെ കുറവ്. ട്രൂഡോയുടെയുടെ ന്യുനപക്ഷ സർക്കാരിന് 25 അംഗ ന്യു ഡെമോക്രാറ്റിക് പാർട്ടിയുടെ പിന്തുണ ലഭിക്കും. 

കാനഡ പാർലമെൻ്റിൻ്റെ കാലവധി നാലു വർഷമാണ്. കോവിഡ് മഹാമാരി കൈകാര്യം ചെയ്തതിലെ ജനപ്രീതി മുതലാക്കി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവച്ച് 2 വർഷം മുൻപേ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു.

2015, 2019 വർഷങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ ജയം ട്രൂഡോയുടെ ലിബറൽ പാർട്ടിക്കായിരുന്നു.

ജഗ്മീത് സിംഗ് അടക്കം 18 ഇന്ത്യൻ വംശജർ പാർലമെൻ്റിലെത്തും. പ്രതിരോധ മന്ത്രി ഹർജിത് സജ്ജൻ, പൊതുഭരണ മന്ത്രി അനിത ആനന്ദും വിജയിച്ച ഇന്ത്യൻ വംശജരിൽ ഉൾപ്പെടും. 

മുൻ പ്രധാനമന്ത്രി പിയർ ട്രൂഡോയുടെ പുത്രനാണ് ജസ്റ്റിൻ ട്രൂഡോ. 

കാനഡ പാർലമെൻ്റ് തിരഞ്ഞെടുപ്പ് 2021 ഫലം

ആകെ സീറ്റ്: 338
ലിബറർ പാർട്ടി: 157
കൺസർവേറ്റീവ് പാർട്ടി: 119
ക്യുബക്കോസ് ബ്ലോക്ക്: 34
ന്യു ഡെമോക്രാറ്റിക്‌ പാർട്ടി: 25
ഗ്രീൻ പാർട്ടി: 2
Previous Post Next Post