പൊ​ലീ​സ്​ സേ​ന​ക്ക്​ മാ​ത്ര​മാ​യി കാ​ക്കി വ​സ്​​ത്രം നി​ജ​പ്പെ​ടു​ത്തണമെന്ന് ഡി.ജി.പി


കാ​ക്കി യൂ​ണിഫോം മ​റ്റ്​ സ​ർ‍ക്കാ​ർ ജീ​വ​ന​ക്കാ​ർ ധ​രി​ക്കു​ന്ന​ത് നി​ർ​ത്ത​ണ​മെ​ന്ന് സ​ർ​ക്കാ​റി​നോ​ട് പൊ​ലീ​സ്.പൊ​ലീ​സ്​ സേ​ന​ക്ക്​ മാ​ത്ര​മാ​യി കാ​ക്കി വ​സ്​​ത്രം നി​ജ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യം.
പൊ​ലീ​സി​ന്റെതി​ന്​​ സ​മാ​ന​മാ​യ യൂ​നി​ഫോ​മി​ട്ട് മ​റ്റ്​ ചി​ല വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലു​ൾ​പ്പെ​ടെ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ക​യാ​ണെ​ന്നാ​ണ്​ പ​രാ​തി.
പൊ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്സ്, ജ​യി​ൽ, വ​നം വ​കു​പ്പ്, മോ​ട്ടോർ വാ​ഹ​ന​വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും കാ​ക്കി യൂ​നി​ഫോ​മാ​ണ്. പ​ക്ഷേ, പൊ​ലീ​സി​ന്​ സ​മാ​ന​മാ​യ ചി​ഹ്ന​ങ്ങ​ളോ ബെ​ൽ​റ്റോ ഇ​ത​ര സേ​നാ​വി​ഭാ​ഗ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കാ​റി​ല്ല.
എ​ന്നാ​ൽ, ഒ​റ്റ​നോ​ട്ട​ത്തി​ൽ പൊ​ലീ​സി​ന്​ സ​മാ​ന​മാ​യാ​ണ്​ ജ​ന​ങ്ങ​ൾ ഈ ​യൂ​നി​ഫോ​മി​നെ​യും കാ​ണു​ന്ന​തെ​ന്നാ​ണ്​ പൊ​ലീ​സി​ന്റെ പ​രാ​തി.
പൊ​ലീ​സ് ആ​ക്ട് പ്ര​കാ​രം പൊ​ലീ​സ് യൂ​നി​ഫോ​മി​ന് സ​മാ​ന​മാ​യി വ​സ്ത്രം ധ​രി​ക്കു​ന്ന​തും തെ​റ്റാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.


أحدث أقدم