കൊവിഡ് രോഗി മരിച്ചെന്ന് അറിയിച്ചു; മൃതദേഹം ഏറ്റു വാങ്ങാനെത്തിയപ്പോൾ ആൾ ജീവനോടെ;


ആലപ്പുഴ : ജീവിച്ചിരിക്കുന്ന കൊവിഡ് രോ​ഗി മരിച്ചെന്ന് ബന്ധുക്കളെ അറിയിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് അധികൃതർ. ഇന്നലെ രാത്രിയാണ് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കായംകുളം പള്ളിക്കൽ സ്വദേശി രമണൻ മരിച്ചെന്ന് അധികൃതർ ബന്ധുക്കളെ അറിയിച്ചത്. ഇതറിഞ്ഞ് ബന്ധുക്കൾ കൊവിഡ് മാനദണ്ഡ പ്രകാരം സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ നടത്തി. മൃതദഹേ ഏറ്റുവാങ്ങാൻ ആംബുലൻസുമായി ആശുപത്രിയിലെത്തുകയും ചെയ്തു.
 മൃതദേഹം കണ്ടെത്താനുള്ള തിരച്ചിലിനൊടുവിലാണ് രമണൻ മരിച്ചിട്ടില്ലെന്നും വെന്റിലേറ്ററിൽ തുടരുകയാണെന്നും മനസ്സിലായത്. Also Read - 'കേരളത്തിലെ മതസൗഹാർദം തകർക്കരുത്'; പാലാ ബിഷപ്പിനോട് സാദിഖലി ശിഹാബ് തങ്ങൾ രമണൻ മരിച്ചെന്ന് കരുതി ആദരാഞ്ജലി പോസ്റ്റടക്കം അടിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ശക്തമായ നടപടിയുണ്ടാവുവെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പ്രതികരിച്ചു. ഗുരുതരമായ വിഷയമാണെന്നും പരിശോധിച്ച് നടപടി എടുക്കുമെന്നും മന്ത്രി അറിയിച്ചു. മുമ്പ് ആശുപത്രിയിൽ മൃതദേഹം മാറി നൽകിയത് സംബന്ധിച്ചുള്ള അന്വേഷണവും നടക്കുകയാണ്. ഇത്തരം സംഭവങ്ങൾ ആലപ്പുഴ മെഡിക്കൽ കോളേജിൽ ആവർത്തിക്കുന്നത് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.​ഗുരുതര വിഷയമാണിതെന്നും ശക്തമായ നടപടിയെടുക്കുമെന്നും ആരോ​ഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. നേരത്തെ ആലപ്പുഴ മെഡിക്കൽ കേളേജാശുപത്രിയിൽ വെച്ച് മൃതദേഹം മാറി നൽകിയതിൽ അന്വേഷണം നടന്നു വരികയാണ്.


Previous Post Next Post