കണ്ണൂർ: ഭാര്യ ഗാർഹിക പീഡനത്തിന് പരാതി നൽകിയതിന് പിന്നാലെ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് ഭർത്താവ്. കണ്ണൂർ ജില്ലയിൽ മട്ടന്നൂർ പത്തൊമ്പതാം മൈൽ സ്വദേശിയായ 23 കാരനാണ് അത്മഹത്യക്ക് ശ്രമിച്ചത്. ജൂലായ് ഒമ്പതിനാണ് പയ്യന്നൂർ കണ്ടങ്കാളി സ്വദേശിയായ 18 കാരിയുമായി ഇയാളുടെ വിവാഹം നടന്നത്. ഇതരസമുദായങ്ങളിൽപെട്ട ഇരുവരുടേയും പ്രണയവിവാഹമായിരുന്നു.
വിവാഹം കഴിഞ്ഞ് രണ്ടു മാസം തികയുന്നതിന് മുമ്പ് തന്നെ ദാമ്പത്യപ്രശ്നങ്ങൾ ഉടലെടുത്തു. ഭർത്താവും വീട്ടുകാരും തന്നെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നു എന്ന പരാതിയുമായി യുവതി പോലീസിനു മുന്നിൽ എത്തി. കഴിഞ്ഞ മാസം 21ന് ഇന്ന് ശാരീരിക ആക്രമണത്തിന് ഇരയായി എന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു.