ജോവാൻ മധുമല
തിരു: മാന്ത്രിക ലോകത്തെ അതികായകനായ മാന്ത്രികൻ സാമ്രാജ് മാന്ത്രിക ചിതയിൽ ഉപവസിച്ചു കൊണ്ട് മജീഷ്യൻ സാമ്രാജ് കേരളത്തിലെ കലാകാരൻമാരുടെ ജീവതത്തിൻ്റെ നേർക്കാഴ്ച്ച മാജിക്കിലൂടെ വരച്ച കാട്ടി.
കോവിഡിൻ്റെ അവസാനം ഇല്ലാത്ത നിയന്ത്രണത്തിൽ പ്പെട്ട് ഉപജീവന മാർഗ്ഗം വഴിമുട്ടി മരണത്തിൻ്റെ വക്കിൽ എത്തി നിൽക്കുന്ന മാന്ത്രികരുടേയും ,സ്റ്റേജ് കലാകാരന്മാരുടേയും ദയനീയ അവസ്ഥ സൂചിപ്പിച്ചു കൊണ്ട് മജീഷ്യൻ സാമ്രാജ് മാന്ത്രിക ചിതയിൽ ഉപവസിച്ചു. സെക്രട്ടറിയേറ്റിനു മുന്നിൽ പ്രത്യേകം തയ്യാറാക്കിയ ദഹന പേടകത്തിനുള്ളിലെ ചിതയിൽ ഇരുന്ന് കൊണ്ട് ആണ് സാമ്രാജ് തൻ്റെ പ്രകടനം നടത്തിയത്.
കോവിഡ് മഹാമാരിയിൽ പെട്ട് ജീവൻ വെടിഞ്ഞതും ഉപജീവന മാർഗ്ഗം മുടങ്ങി ആത്മഹത്യ ചെയ്ത മുപ്പതോളം സ്റ്റേജ് കലാകാരന്മാർക്കും സാങ്കേതിക പ്രവർത്തകർക്കും ആദരാഞ്ജലി അർപ്പിച്ചു കൊണ്ടാണ് പരിപാടി അരങ്ങേറിയത്
സെക്രട്ടറിയേറ്റിനു മുന്നിൽ " സ്മൃതി ദീപം " ജ്വലിപ്പിച്ചു. തുടർന്ന് അതിൽ നിന്നും പകർന്ന തീ കൊണ്ട് സാമ്രാജ് ഉപവസിക്കുന്ന മാന്ത്രിക ചിതക്ക് തീ കൊളുത്തി. കേരളത്തിലെ വിവിധ മാജിക് സംഘടനകളിലെ മജീഷ്യൻസിൻ്റെ സാന്നിധ്യത്തിൽ ആയിരുന്നു പരിപാടി
ഇനിയുള്ള കാലം സ്റ്റേജ് കലാകാരന്മാർ ജീവിക്കണോ മരിക്കണോ എന്ന ചോദ്യം സമൂഹത്തിനു മുന്നിൽ ഉന്നയിച്ചു കൊണ്ട് നടത്തിയ ഈ മാന്ത്രിക ആവിഷ്കാരം ഒരു സമരമോ പ്രതിഷേധമോ അല്ലെന്നും ജീവിക്കാനും നിലനിൽക്കാനും വേണ്ടി കലാകാരന്മാരുടെ യാചന ആണ് ഇതെന്നും സാമ്രാജ് കൂട്ടിച്ചേർത്തു . ജ്വല്ലറികളം , ബാറുകളും ,വിവിധ കച്ചവട സ്ഥാപനങ്ങളും ഉൾപ്പെടെ തുറന്നിട്ടും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 50 പേരെ പങ്കെടുപ്പിച്ച് പോലും കലാപരിപാടി നടത്താൻ കഴിഞ്ഞ രണ്ട് വർഷമായി സാധിക്കാത്തത് കലാകാരന്മാരെ മരണത്തിൻ്റെ വക്കിലേക്ക് എത്തിച്ചിരിക്കുകയാണെന്നും , അദ്ദേഹം കൂട്ടിച്ചേർത്തു. മാന്ത്രിക ലോകത്തെ പരമോന്നത ഓസ്കാർ എന്ന് അറിയപ്പെടുന്ന മെർലിൻ അവാർഡ് ജേതാവാണ് മജീഷ്യൻ സാമ്രാജ് കേരളത്തിലെ വളർന്നു വരുന്ന മാന്ത്രിക തലമുറ എന്നും ബഹുമാനിക്കുന്ന അപൂർവ്വം ചില മാന്ത്രികരിൽ ഒരാളാണ് സാമ്രാജ് ഇതിനോടകം 30 ൽ പരം വിദേശ രാജ്യങ്ങളിലും ഇന്ത്യയിലും ആയി ആയിരക്കണക്കിന് വേദികളിൽ കലാപരിപാടി അവതരിപ്പിച്ച ലോക മാന്ത്രികരിൽ ഒരാളാണ് സാമ്രാജ് . കഴിഞ്ഞ 4 വർഷം മുമ്പ് വിവിധ രാജ്യങ്ങളിലെ മാന്ത്രികരെ ഉൾപ്പെടുത്തി തൃശൂരിൽ മന്ത്ര എന്ന ആഗോള മാന്ത്രിക സംഗമവും ഇദ്ധേഹത്തിൻ്റെ നേതൃത്തത്തിൽ നടത്തിയിരുന്നു
സെക്രട്ടറിയേറ്റിൻ്റെ മുമ്പിലെ
പരിപാടിക്ക് ശേഷം മുഖ്യമന്ത്രിക്കും സാംസ്കാരിക വകുപ്പ് മന്ത്രിക്കും തങ്ങളുടെ ദയനീയ അവസ്ഥ ചൂണ്ടി കാണിച്ചുകൊണ്ടും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടും നിവേദനം നൽകി.