ഭാര്യയെ പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന് നിർബന്ധിക്കുകയും, ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയും ചെയ്ത പരാതിയിൽ പൊലീസ് സബ് ഇൻസ്പെക്ടർ അറസ്റ്റിലായി. ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽ ട്രാഫിക് പൊലീസ് സബ് ഇൻസ്പെക്ടർ വിജയ് തിവാരിയാണ് അറസ്റ്റിലായിരിക്കുന്നത്. റാംപുർ കാർഖാന പൊലീസാണ് തിവാരിയെ അറസ്റ്റ് ചെയ്തത്.
2014ലാണ് തിവാരി യുവതിയെ വിവാഹം കഴിക്കുന്നത്. പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് തുടർച്ചയായി നിർബന്ധിക്കാറുണ്ടെന്നും എതിർക്കുമ്പോൾ ക്രൂരമായി മർദിക്കുന്നുവെന്നുമാണ് യുവതി പരാതിയിൽ പറഞ്ഞിരിക്കുന്നത്. 20 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടും പീഡനം നടക്കുകയായിരുന്നു. 2017ൽ ഭർതൃവീട്ടിൽ നിന്ന് യുവതിയെ തിവാരി പുറത്താക്കി.
കുടുംബാംഗങ്ങൾ നടത്തിയ മധ്യസ്ഥതയിൽ വീണ്ടും യുവതി ഭർതൃവീട്ടിലെത്തുകയാ യിരുന്നു. തുടർന്നാണ് കാര്യങ്ങൾ കൂടുതൽ വഷളാവുന്നത്. പിന്നീട് 20 ലക്ഷം രൂപ കൂടി സ്ത്രീധനമായി ആവശ്യപ്പെട്ടായിരുന്നു പീഡനം നടന്നു വന്നിരുന്നത്. യുവതിയുടെ പരാതിയെ തുടർന്ന് ഇക്കഴിഞ്ഞ മാർച്ചിൽ രാംപൂർ കാർഖാന പൊലീസ് സ്റ്റേഷനിൽ വിജയ് തിവാരിക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരുന്നു. പോലീസ് നടത്തിയ അന്വേഷണ ത്തിൽ പരാതിയിൽ പറയുന്ന കാര്യങ്ങൾ ശരിയാണെന്ന് ബോധ്യപ്പെടുകയായിരുന്നു. തുടർന്ന് ആയിരുന്നു അറസ്റ്റ്.