കാശ്മീരിൽ സൈനിക ഹെലികോപ്റ്റർ അപകടത്തിൽ പരുക്കേറ്റ രണ്ട് പൈലറ്റുമാരും മരിച്ചു







ഉധംപൂർ :  ജമ്മു കാശ്മീരിലെ ഉധംപൂരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാർ മരിച്ചു. ശിവ്ഗർധറിലാണ് സംഭവം. ഇന്ത്യൻ കരസേനയുടെ പൈലറ്റും സഹപൈലറ്റുമാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കനത്ത മൂടൽ മഞ്ഞിനെ തുടർന്നാണ് ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഒരാൾ മേജറും മറ്റൊരാൾ ക്യാപ്റ്റനുമാണ്. പട്‌നിടോപ് മേഖലയിൽ പരിശീലനത്തിനിടെയാണ് ചീറ്റ ഹെലികോപ്റ്റർ തകർന്നുവീണത്. 

Previous Post Next Post