പാലക്കാട് പുതുനഗരത്തില്‍ പ്ലാസ്റ്റിക്ക് ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ഫയര്‍ഫോഴ്‌സ് എത്തി തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്.

ഏതാണ്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. ചിറ്റൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പ്ലാസ്റ്റിക് ഫാക്ടറിക്ക് സമീപത്ത് വീടുകള്‍ ഉണ്ട്. വീടുകളില്‍ നിന്ന് ആളുകളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നുണ്ട്
തീപിടുത്തത്തില്‍ കമ്പനി പൂര്‍ണമായു കത്തിനശിച്ചു. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ പ്രദേശത്തേക്ക് തിരിച്ചതായി പൊലീസ് പറഞ്ഞു. ആളുകള്‍ ഫാക്ടറിയില്‍ നിന്ന് പുറത്തുപോയതിനാലാണ് വന്‍ അപകടം ഒഴിവായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
 
أحدث أقدم